Total Pageviews

Sunday, February 26, 2017

DCL Scholarship exam winners

D C L (Deepika Children's League)  സ്കോളർഷിപ്പ് പരീക്ഷ വിജയികൾ ഹെഡ്മാസ്റ്റർക്കും, അധ്യാപകർക്കുമൊപ്പം.


GK Scholarship Exam winners

തലശ്ശേരി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി നടത്തിയ GK സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികൾ ഹെഡ്മാസ്റ്റർക്കും, അധ്യാപകർക്കുമൊപ്പം.


രൂപതാതല സ്കോളർഷിപ്പ് പരീക്ഷ വിജയികൾ

തലശ്ശേരി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി നടത്തിയ സന്മാർഗ്ഗപാഠം സ്കോളർഷിപ്പ് പരീക്ഷയിൽ 6 ക്ലാസ്സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജോസ്റ്റിൻ ടോം, വേദപാഠം പരീക്ഷയിൽ 5 ക്ലാസ്സിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സാനിയ റോസ് എന്നിവർക്ക് അഭിനന്ദനങ്ങൾ. രൂപത തലത്തിൽ നടത്തപ്പെട്ട പരീക്ഷയിൽ ഈ നേട്ടം കൈവരിച്ച വിദ്യാർത്ഥികൾ സ്‌കൂളിന് അഭിമാന നിമിഷങ്ങളാണ് സമ്മാനിച്ചത്.

                        


Friday, January 27, 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യു.പി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ: ഫാ: ജോസ് കുരീക്കാട്ടിൽ, ഏരുവേശ്ശി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. സോജൻ കരാമയിൽ, ഹെഡ്മാസ്റ്റർ ശ്രീ.എം.എം. ബാബു, പി.ടി.. പ്രസിഡണ്ട് ശ്രീ. സുനിൽ അന്തിനാട്ട്, മദർ പി.ടി.. പ്രസിഡണ്ട് ശ്രീമതി. രമ്യ ബിനു, പി.ടി.. എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.


Wednesday, December 21, 2016

അഭിനന്ദനങ്ങൾ

Y M C A ജില്ലാ തലത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ഹൈസ്‌കൂൾ തലത്തിലുള്ള വിദ്യാർത്ഥികളോട് മത്സരിച്ചു മൂന്നാം സ്ഥാനം കരസ്ഥമാക്കിയ 6 ക്ലാസ്സ് വിദ്യാർത്ഥി ജോസ്റ്റിൻ ടോം സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ബഹുമാന്യനായ എം.പി. ശ്രീ.ഇന്നസെന്റിൽ നിന്നും സ്വീകരിക്കുന്നു. സ്‌കൂളിന് അഭിമാനകരമായ നിമിഷങ്ങൾ സമ്മാനിച്ച ജോസ്റ്റിൻ ടോമിന് അഭിനന്ദനങ്ങൾ.


Monday, December 12, 2016

കണ്ണൂർ ജില്ല കലോത്സവം 2016

കണ്ണൂർ റവന്യൂ ജില്ല കലോത്സവത്തിൽ യു.പി. വിഭാഗം മലയാളം  പ്രസംഗത്തിൽ A ഗ്രേഡ് നേടിയ ജോസ്റ്റിൻ ടോം, സിദ്ധരൂപചാരണം (സംസ്‌കൃതം) ഇനത്തിൽ  A ഗ്രേഡ് നേടിയ സാന്ദ്ര എം.ജെ എന്നിവർക്ക് അഭിനന്ദനങ്ങൾ.
മാനേജ്‍മെൻറ്, പി.ടി.എ, അധ്യാപകർ.

ജോസ്റ്റിൻ ടോം

സാന്ദ്ര എം.ജെ 

Wednesday, December 7, 2016

കലോത്സവ വിജയികൾ

ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ല കലോത്സവത്തിൽ ഓവർ ഓൾ കിരീടം നേടിയെടുത്ത വിദ്യാർഥികളെ അനുമോദിച്ചുകൊണ്ട് സ്‌കൂൾ മാനേജ്‍മെന്റിന്റെയും, പി.ടി.എ. യുടെയും ആഭിമുഖ്യത്തിൽ നടത്തിയ റാലിയിൽ നിന്ന്.